Thursday, May 2, 2024
HomeAmericaആർത്തവ അവധി എല്ലാ സർവകലാശാലയിലും: മന്ത്രി ബിന്ദു.

ആർത്തവ അവധി എല്ലാ സർവകലാശാലയിലും: മന്ത്രി ബിന്ദു.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം :  ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലയിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടപ്പാക്കിയ ആർത്തവ അവധി സംസ്ഥാന വ്യാപകമാക്കാനാണ് ആലോചിക്കുന്നത്.

വിദ്യാർഥി യൂണിയന്റെ ആവശ്യ പ്രകാരമാണ് കുസാറ്റിൽ അവധി നൽകാൻ തീരുമാനിച്ചത്.ആർത്തവ സമയത്തു വിദ്യാർഥിനികൾ അനുഭവിക്കുന്ന മാനസിക,ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കുന്നത്. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ വിദ്യാർഥിനികൾക്ക് 73% ഹാജർ മതി എന്ന ഭേദഗതിയാണ് കുസാറ്റിൽ കൊണ്ടു വന്നത്.

RELATED ARTICLES

Most Popular

Recent Comments