ജോൺസൺ ചെറിയാൻ.
ഭുവനേശ്വർ : ഒഡീഷക്കാരുടെ ജനപ്രിയ നേതാവ് ബിജു പട്നായിക്കിന്റെ ഡക്കോട്ട വിമാനം ഭുവനേശ്വറിൽ എത്തിച്ചു.ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക് ഉപയോഗി.ച്ചിരുന്ന ഡക്കോട്ട എയർക്രാഫ്റ്റ്.ഇതുവരെ കൊൽക്കത്ത വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇപ്പോൾ ഒഡീഷ സർക്കാരിന് കൈമാറി.എട്ടു ടണ്ണിനുമുകളിൽ ഭാരം വരുന്ന വിമാനം അഴിച്ച് ഭാഗങ്ങളാക്കിയാണ് ട്രക്കുകളിൽ കൊണ്ടുപോയത്.പൊതുജനങ്ങൾക്കു കാണുന്നതിനായി വിമാനം പ്രദർശിപ്പിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 1.1 ഏക്കർ സ്ഥലം സംസ്ഥാന സർക്കാരിനു വിട്ടുകൊടുത്തിരുന്നു.