Wednesday, December 10, 2025
HomeAmericaഭക്ഷ്യവിഷബാധയേറ്റ് നഴ്‍സിന്റെ മരണം: ചീഫ് കുക്കും ഹോട്ടലുടമയും അറസ്റ്റിൽ.

ഭക്ഷ്യവിഷബാധയേറ്റ് നഴ്‍സിന്റെ മരണം: ചീഫ് കുക്കും ഹോട്ടലുടമയും അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ.

കോട്ടയം : അൽഫാം കഴിച്ചു നഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.സംക്രാന്തി പാർക്ക് ഹോട്ടലിലെ (മലപ്പുറം കുഴിമന്തി) ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീൻ ആണ് അറസ്റ്റിലായത്.മലപ്പുറം കാടാമ്പുഴയിൽനിന്നാണ് ഇയാളെ പിടികൂടിയത്.യുവതി മരിച്ച സംഭവത്തിൽ ഹോട്ടൽ പാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.ബോർഡുകൾ, ചെടിച്ചട്ടികൾ എന്നിവ തകർത്ത പ്രവർത്തകരെ പൊലീസ് ഇടപെട്ടാണു പിന്തിരിപ്പിച്ചത്.

രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചു.പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില 30നു വഷളായി. തുടർന്നു കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ ആശുപത്രികളിൽ ചികിത്സ തേടി. ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments