Sunday, December 14, 2025
HomeAmericaആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു .

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു .

ജോൺസൺ ചെറിയാൻ.

കൊല്ലം : ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു.ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യയും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ,മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്ക് പരുക്കേറ്റു.

എല്ലാവരും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments