ജോർജ് പണിക്കർ.
ന്യൂയോര്‍ക്ക്: പ്രമുഖ സാംസ്കാരിക നേതാവ് അലക്‌സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ്...
ജിനേഷ് തമ്പി .
ന്യൂജേഴ്‌സി : WMC അമേരിക്ക റീജിയന്റെ ക്രിസ്മസ് പുതുവത്സരാഘോഷ പ്രോഗ്രാം ഓൺലൈൻ സൂം മീറ്റിംഗ് മുഖേനെ ജനുവരി ഏഴു ഞായറാഴ്ച വൈകുന്നേരം 8:00 മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, അടിയുറച്ച...
ബിജു ജോൺ .
ന്യൂയോര്‍ക്ക്: കോടുകുളഞ്ഞി ചേനത്തറയിൽ പരേതരായ സി വി ജോർജുകുട്ടിയുടെയും (ബേബി) സാറാമ്മ ജോർജുകുട്ടിയുടെയും മകൻ സാം ജോര്‍ജ് (സന്തോഷ് - 49) ജനുവരി രണ്ടിന്ന് ന്യൂ യോർക്കിൽ അന്തരിച്ചു. കഴിഞ്ഞ...
പി.പി ചെറിയാൻ.
ഡാലസ് :ജനുവരി 6 ശനിയാഴ്ച കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ വർണോജ്വലമായി. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ കലാപരിപാടികൾ അരങ്ങേറിയത്. സൂരജ് ആലപ്പാടൻ,...
പി പി ചെറിയാൻ.
ഡാളസ്:ശനിയാഴ്ച പുലർച്ചെ ഡ്യൂട്ടിയിലായിരുന്ന ഡാളസ് പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഗർഭിണിയായ സ്ത്രീ മരിച്ചു .ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ജീവനുവേണ്ടി പോരാടുകയാണ്.
അന്തർസംസ്ഥാന 30,...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) പത്താമത് വാർഷിക ഡിന്നർ മീറ്റിങ്ങും മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും അതി വിപുലമായി ജനുവരി 7 ഞായറാഴ്ച വൈകിട്ട് 5 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The Cottillion Restaurant, 440 Jericho Turnpike, Jericho, NY 11753) നടത്തുന്നു. ന്യൂയോർക്കിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ മഹനീയ സാന്നിധ്യത്തിൽ പ്രസ്തുത യോഗത്തിൽ ഈ വർഷത്തെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ജേതാവ് ജോൺസൺ സാമുവേലിനെ അവാർഡ് നൽകി ആദരിക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിൽ സ്വയം സമർപ്പിതമായി ആതുര സേവനം ചെയ്യുന്ന ഇന്ത്യൻ വംശജരായ അമേരിക്കൻ നിവാസികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് അവ വിശകലനം ചെയ്താണ് അവാർഡ് കമ്മറ്റി ജേതാവിനെ തെരഞ്ഞെടുത്തത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ച അനേകം അപേക്ഷകരിൽ നിന്നുമാണ് വേറിട്ട ആതുര സേവനം ചെയ്യുന്ന മനുഷ്യസ്നേഹിയായ ജോൺസൺ സാമുവേലിനെ കമ്മറ്റി തെരഞ്ഞെടുത്തത്. വിധിയുടെ ക്രൂരതയാലും വിവിധ ശാരീരിക പ്രശ്നങ്ങളാലും കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ജോൺസൺ സാമുവേൽ എന്ന മനുഷ്യ സ്നേഹിയുടെ നിസ്വാർഥ പ്രവർത്തനത്തിലൂടെ ചലന ശേഷി ലഭിച്ചത്.
മാവേലിക്കര വെട്ടിയാറിൽ ജനിച്ചുവളർന്ന് പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. കഴിഞ്ഞ 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ ഐ.ടി. ഉദ്യോഗസ്ഥനായി. ഇപ്പോൾ ഐ.ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തന്റെ ജോലിയിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പുണ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 2018 മുതൽ പ്രസ്തുത നന്മ പ്രവർത്തിയിൽ താല്പര്യമുള്ളവരിൽ നിന്നും ജോൺസന്റെ ഉടമസ്ഥതയിലുള്ള ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ സംഭാവന സ്വീകരിച്ചുകൊണ്ട് കൃത്രിമ കാൽ വിതരണം കൂടുതൽ...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി. സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ...
ജോൺസൺ ചെറിയാൻ.
ഗസ്സ യുദ്ധത്തിന് ശേഷം മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞതായി ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. പതിനായിരക്കണക്കിന് പലസ്തീനികളെ കയറ്റി...
ജോൺസൺ ചെറിയാൻ.
പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ്...
ജോൺസൺ ചെറിയാൻ.
അയോധ്യയിലെ രാം ലല്ലയെ അഭിഷേകം ചെയ്യാന്‍ 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം.
ബിജെപി എംഎല്‍എ വിജയ് ജോളിയുടെ നേത്യത്വത്തിലാണ് 155 രാജ്യങ്ങളില്‍ നിന്നുള്ള നദിജലം അയോധ്യയിൽ എത്തിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ...