പി പി ചെറിയാൻ.
ഡാളസ്:ശനിയാഴ്ച പുലർച്ചെ ഡ്യൂട്ടിയിലായിരുന്ന ഡാളസ് പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഗർഭിണിയായ സ്ത്രീ മരിച്ചു .ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ജീവനുവേണ്ടി പോരാടുകയാണ്.
അന്തർസംസ്ഥാന 30, 2nd അവന്യൂ എന്നിവിടങ്ങളിൽ പുലർച്ചെ 2:30 ന് ശേഷമായിരുന്നു മാരകമായ അപകടം.
ഡാളസ് കൗണ്ടി ഷെരീഫ് പറയുന്നതനുസരിച്ച്, ഡ്യൂട്ടിയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഒരു വലിയ അപകടത്തെതുടർന്ന് ഡെപ്യൂട്ടികൾ സംഭവസ്ഥലത്ത് എത്തിച്ചേര്ന്നു .
സംഭവസ്ഥലത്തെത്തിയ ശേഷം റോഡിന്റെ മധ്യഭാഗത്തെ പാതയിൽ ഒരു ഷെവി മാലിബുകണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ജീപ്പ് റാംഗ്ലർ ഓടിച്ചിരുന്ന ഓഫ് ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് കാർ ഇടിച്ചതെന്നും അവർ മനസ്സിലാക്കി.
മാലിബുവിലുണ്ടായിരുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷെരീഫ് വിഭാഗം അറിയിച്ചു. യാത്രക്കാരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്, ആശുപത്രിയിൽ എത്തിച്ച ശേഷം ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു.
അമ്മയിൽ നിന്ന് നീക്കം ചെയ്ത സ്ത്രീയുടെ കുഞ്ഞിന് അപകടത്തെ അതിജീവിക്കാൻ കഴിഞ്ഞുവെങ്കിലും ഗുരുതരാവസ്ഥയിലാണെന്ന് ഡെപ്യൂട്ടികൾ അറിയിച്ചു. മരിച്ചയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
ജീപ്പിനുള്ളിലെ ഏക വ്യക്തിയായ ഉദ്യോഗസ്ഥൻ വൈദ്യപരിശോധന നടത്തി ആശുപത്രി വിട്ടു.