ബിജു ജോൺ .
ന്യൂയോര്‍ക്ക്: കോടുകുളഞ്ഞി ചേനത്തറയിൽ പരേതരായ സി വി ജോർജുകുട്ടിയുടെയും (ബേബി) സാറാമ്മ ജോർജുകുട്ടിയുടെയും മകൻ സാം ജോര്‍ജ് (സന്തോഷ് – 49) ജനുവരി രണ്ടിന്ന് ന്യൂ യോർക്കിൽ അന്തരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടിൽ അധികമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന പരേതൻ ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റമെന്റ് ചർച് സഭാംഗമായിരുന്നു. വർഷിപ് ലീഡ് സിങ്ങർ, മ്യൂസിഷ്യൻ, സൗണ്ട് എഞ്ചിനീയർ എന്നീ വിവിധ നിലകളിൽ പ്രവർത്തന നിരതനായിരുന്ന സാം ന്യൂ യോർക്ക് പോർട്ട് അതോറിറ്റിയിൽ കോച്ച് യു എസ് എ യുടെ ടെർമിനൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സോഫി സാം, മക്കൾ: സെറീന ജോർജ്, സാറാ ജോർജ്, സഹോദരൻ: ഉല്ലാസ്
പൊതുദര്‍ശനം ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ച് നടക്കും (New Testament Church, 79 Park Avenue, Amityville, New York 11701).
സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ചും (New Testament Church, 79 Park Avenue, Amityville, New York 11701) തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് പൈൻ ലാൺ മെമ്മോറിയല്‍ പാര്‍ക്കില്‍ വച്ചും നടക്കും (Pine lawn Memorial Park, 2030 Wellwood Ave, Farmingdale, New York 11735)
അകാലത്തിൽ നിര്യാതനായ പരേതൻറെ ഓർമക്കായി പുഷ്പങ്ങക്കു പകരം തൻ്റെ കുട്ടികളുടെ പഠന സഹായത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന താഴെ കൊടുത്തിരിക്കുന്ന ഗോ ഫണ്ട് ലിങ്കിൽ സംഭാവനകൾ നൽകാവുന്നതാണ്.