ജിനേഷ് തമ്പി .
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, അടിയുറച്ച നീതിയുക്ത നിലപാടുകളിലൂടെ തനതായ പാത പിന്തുടർന്ന, വിനയത്തിന്റെ പ്രതീകമായ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, പ്രശസ്ത മലയാള സിനിമാ വ്യക്തിത്വം ദിനേശ് പണിക്കർ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ഡെവലപ്‌മെന്റ് ഡോ. റെയ്‌ന റോക്ക്, പെൻസിൽവാനിയ പ്രൊവിൻസ് കൾച്ചറൽ ഫോറം ചെയർ അഷിത ശ്രീജിത്ത് എന്നിവരാണ് പ്രോഗ്രാം കൺവീനർമാർ.
WMC അമേരിക്ക റീജിയന്റെ പ്രൊവിൻസുകളായ അറ്റ്ലാന്റ, കണക്റ്റിക്കട്ട്, ഡാലസ്, ഫ്ലോറിഡ, ഹൂസ്റ്റൺ, ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, ആർജിവി, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രോഗ്രാമിൽ പങ്കെടുക്കും
പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്ന കൺവീനേഴ്‌സ്, അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മറ്റി, പ്രൊവിൻസ് നേതാക്കൾ എന്നിവരുടെ പ്രവർത്തനങ്ങളെ ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ അഭിനന്ദിക്കുകയും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു
ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ് – അഡ്മിന്‍) , ഡോ റെയിന റോക്ക് (വൈസ് പ്രസിഡന്റ് – Org Development), ഏലിയാമ്മ അപ്പുകുട്ടൻ (വൈസ് പ്രസിഡന്റ് – Charity) ഡോ. നിഷാ പിള്ള (വൈസ് ചെയർ), സാബു കുര്യന്‍ (വൈസ് ചെയർ), സിസിലി ജോയ് (ജോയിന്റ് ട്രഷറർ), സരൂപ അനിൽ (ജോയിന്റ് സെക്രട്ടറി) , മിലി ഫിലിപ്പ് (വനിതാ ഫോറം പ്രസിഡന്റ്) ,സോമൻ ജോൺ തോമസ് (ചാരിറ്റി ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) , ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ് , സന്തോഷ് എബ്രഹാം (മീഡിയ ചെയർമാൻ) , ശ്രീകല നായർ ( വനിതാ ഫോറം സെക്രട്ടറി), ഹരി നമ്പൂതിരി (അഡ്വൈസറി ബോർഡ് ചെയർമാൻ), വർഗീസ് എബ്രഹാം (അഡ്വൈസറി ബോർഡ് മെമ്പർ), തോമസ് മാത്യു (എത്തിക്സ് കമ്മിറ്റി ചെയർമാൻ)എന്നിവരാണ് WMC അമേരിക്ക റീജിയൻ ഭാരവാഹികൾ
ജനുവരി 7 പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .