Friday, November 22, 2024
HomeKeralaപാലക്കാട് അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍.

പാലക്കാട് അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: അമ്മയേയും മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38) മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്. ഇരട്ടയാലില്‍ ഇന്നു രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം. രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുളിക്കാനിറങ്ങിയ വത്സല ആദ്യം കുളത്തിലേക്ക് വീഴുകയും അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്തും വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അജിത്തിനെ അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED ARTICLES

Most Popular

Recent Comments