ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഘടക ക്ഷേത്രങ്ങളില്‍ കൊടിയുയര്‍ന്നു. മുഖ്യ നടത്തിപ്പുകാരായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറിയത്. ബുധനാഴ്ചയാണ് തൃശ്ശൂര്‍ പൂരം. തിങ്കളാഴ്ച സാമ്ബിള്‍ വെടിക്കെട്ട് നടക്കും.പതിവുപോലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൂരദിവസം രാത്രി വെടിക്കെട്ടും അരങ്ങേറും. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രങ്ങളില്‍ക്കൂടി പൂരത്തിന് കൊടിയുയര്‍ന്നു.