നൗഷാദ് ആലവി.
പാലക്കാട്: മനുഷ്യത്യവും കാരുണ്യവും മുന്നോട്ടു വെക്കുന്ന ദർശനത്തിന്റെ വക്താക്കൾക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും … പറഞ്ഞു. “കാലം സാക്ഷി മനുഷ്യൻ നഷടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര” എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനം നടത്തുന്ന കമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സാമൂഹിക ക്ഷേമം, ജീവിത മോക്ഷം ,ഇസ്‌ലാം സമന്വയമാണ്” സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചത്തെയും, മനുഷ്യനെയും കുറിച്ച് ഇത്ര സ്പഷ്ടമായി പറയുന്ന ഏക ഗ്രന്ഥം ഖുർആൻ ആണ്. അതിന് കാലം സാക്ഷിയാണ്. സത്യത്തോടൊപ്പം ജീവിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ വിജയത്തിലെത്തുക. മനസാക്ഷിക്കൊത്ത് ജീവിക്കുമ്പോർ മാത്രമാണ് ഒരാൾ മനുഷ്യനാകുന്നത്. ജമാഅത്തെ ഇസ്ലാമി ഈ സന്ദേശം കേരളം മുഴുവൻ എത്തിച്ചാൽ ഒരുപാട് മനുഷ്യർ നഷ്ടത്തിലാവാതെ രക്ഷ നേടും. ഒരു മനുഷ്യനും പരസ്പരം ചതിക്കരുത്.ആർത്തിയാണ് മനുഷ്യന്റെ പരാജയത്തിന് കാരണം. ഏറ്റവും കൂടുതൽ സമ്പന്നരായ മുംബെ പട്ടണത്തിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ കടത്തിണ്ണകളിൽ രാപാർക്കുന്നവർ ഉള്ളത് .സ്വർണ്ണ നിർമ്മിത വസ്ത്രൾ ധരിക്കുന്നവർക്കും സ്നേഹ ബന്ധങ്ങൾ ക്ക് മുൻഗണന നൽകാത്തതിനാൽ അവർക്ക് ജീവിതത്തിൽ സമാധാനമില്ല. ഏറ്റവും നല്ല ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. എല്ലാവർക്കും തുല്യനീതി ലഭ്യമാവണം.
വംശീയ വെറിയുടെ ഇരയാണ് കാശ്മീരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക, ഇന്ത്യൻ ജനാധിപത്യത്തെയും മൂല്യങ്ങളെയുമാണ് ഫാസിസ്റ്റുകൾ പിച്ചിച്ചീന്തിയെറിഞ്ഞത്.ഇത്തരം ചെയ്തികളെ എല്ലാ നല്ല മനുഷ്യരെയും അണിനിരത്തി ജനാധിപത്യപരമായി ചെറുക്കാൻ മനുഷ്യ സ്നേഹികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സെക്രട്ടറി നൗഷാദ് മുഹ്യുദ്ധീൻ അധ്യക്ഷ പ്രസംഗം നടത്തി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഅംഗം യൂസഫ് ഉമരി വിഷയാവതരണം നടത്തി.
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബദുൽ ഹക്കീം നദ് വി സമാപന പ്രസംഗം നടത്തി.
യുവ കവി സൂര്യാ റാം കവിതാലാപനം നടത്തി. പ്രോഗ്രാം കൺവീനർ ദിൽഷാദ് അലി സ്വാഗതവും, ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് വി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
ഫോട്ടോ : ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി “സാമൂഹ്യ ക്ഷേമം, ജീവിത മോക്ഷം : ഇസ്‌ലാം സമന്വയമാണ്” എന്ന തലകെട്ടിൽ സംഘടിപ്പിച്ച സംവാദ സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു