ജോണ്‍സണ്‍ ചെറിയാന്‍.
തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘എന്റെ മകളെക്കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളില്ല. അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ തൂക്കിലേറ്റണം’. ആസിഫയുടെ പിതാവ് പറയുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരിച്ചത്.12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്സോ നിയമം പൊളിച്ചെഴുതാന്‍ ഞാനും മന്ത്രാലയവും ആലോചിക്കുന്നുവെന്ന് വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധിയും പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരി 10നാണ് കത്വയില്‍ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍
എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു പീഡിപ്പിച്ചത്.