Friday, April 18, 2025
HomeGulfഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍വീസ് ഏപ്രില്‍ 13ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സേവനത്തിനുള്ള എല്ലാ ടെക്‌നിക്കല്‍ പിന്തുണയും മാര്‍ച്ച്‌ 30ന് അവസാനിപ്പിച്ചതായും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
2009ലാണ് ഗൂഗിള്‍ ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ആരംഭിച്ചത്. എന്നാല്‍ ഗൂഗിള്‍ തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്‌സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ മതിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇത് ഉപയോഗിച്ചവര്‍ക്ക് അതിലെ ഡാറ്റയും അനലിറ്റിക്‌സും ഒരു വര്‍ഷത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. 2019 മാര്‍ച്ച്‌ 30വരെ ഈ സേവനം ലഭിക്കുന്നതാണ്.
RELATED ARTICLES

Most Popular

Recent Comments