Saturday, November 23, 2024
HomeGulfമറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച്‌ ജ.ചെലമേശ്വര്‍..

മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച്‌ ജ.ചെലമേശ്വര്‍..

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിന്‍റെ അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച്‌ ജസ്റ്റീസ് ചെലമേശ്വര്‍. ചീഫ് ജസ്റ്റീസിന്‍റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാണ് ചെലമേശ്വര്‍ വിസമ്മതിച്ചത്.
24 മണിക്കൂറിനകം തന്‍റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചെലമേശ്വര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു പിന്‍മാറിയത്. മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് തന്‍റെ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ടാണ് ചെലമേശ്വറിന്‍റെ പരാമര്‍ശം.
ഹര്‍ജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ പത്രസമ്മേളനം നടത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് ചെലമേശ്വറായിരുന്നു.
RELATED ARTICLES

Most Popular

Recent Comments