Thursday, November 21, 2024
HomeAmericaഒക്‌ലഹോമ അധ്യാപക സമരം 9–ാം ദിവസം ; സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നു.

ഒക്‌ലഹോമ അധ്യാപക സമരം 9–ാം ദിവസം ; സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നു.

പി. പി. ചെറിയാന്‍.
ഒക്‌ലഹോമ : ഒക്‌ലഹോമ പബ്ലിക് സ്കൂള്‍ അധ്യാപകര്‍ ഏപ്രില്‍ 2 ന് ആരംഭിച്ച സമരം 9–ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ പൊതുവിദ്യാഭ്യാസ രംഗം നിശ്ചലമായി. ശമ്പള വര്‍ധനവും സ്കൂള്‍ ഫണ്ടിങ്ങ് വര്‍ധനവും ആവശ്യപ്പെട്ടാണ് അധ്യാപകര്‍ സമരം ആരംഭിച്ചത്.
ഒക്‌ലഹോമ സംസ്ഥാനത്തെ വലിയ സിറ്റികളെ സമരം സാരമായി ബാധിച്ചു. 50,0000 മുതല്‍ 70,0000 വരെയുള്ള വിദ്യാര്‍ഥികളാണ് സമരത്തിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നത്.
ഇതിനിടെ ഒക്‌ലഹോമ ഗവര്‍ണര്‍ അധ്യാപകരുടെ ശമ്പളം 6100 ഡോളര്‍ വര്‍ധിപ്പിക്കാനുള്ള നിയമ നിര്‍മ്മാണം നടത്തിയെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ 10,000 ഡോളര്‍ വര്‍ധനവ് വേണമെന്നാണ് അധ്യാപക യൂണിയന്റെ ആവശ്യം. അധ്യാപകരും ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍, ഒക്‌ലഹോമയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയിലെ നേതാക്കള്‍ സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒന്‍പതാം ദിവസത്തേക്കു പ്രവേശിച്ചതോടെ രക്ഷാകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ യഥാസമയം നടത്തുന്നില്ലെങ്കില്‍ നിലവില്‍ അംഗീകരിച്ച ഫണ്ടിങ്ങ് പോലും നഷ്ടപ്പെടുമെന്നാണ് ഒക്‌ലഹോമ സ്കൂള്‍ സൂപ്രണ്ട് അറിയിച്ചത്.
RELATED ARTICLES

Most Popular

Recent Comments