Thursday, May 15, 2025
HomeNewsകൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി.

കൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്‌നൗ: അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി ഇന്‍ഡിഗോ. ലക്‌നൗവില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരന്‍ സൗരഭ് റായിയെയാണ് വിമാന അധികൃതര്‍ പുറത്താക്കിയത്. വിമാനത്തിനുള്ളില്‍ കൊതുകുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു ഇയാള്‍ ബഹളം തുടങ്ങിയത്. പിന്നീട് ഇയാള്‍ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും, വിമാനം ഹൈജാക്ക് ചെയ്‌തെന്ന് പറയുകയും ചെയ്തതോടെയാണ് അധികൃതര്‍ ഇയാളെ പുറത്താക്കിയത്.
യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് പൈലറ്റ് ഇന്‍ കമാന്‍ഡ് അടക്കമുള്ള അധികൃതര്‍ അറിയിച്ചു. ലക്‌നൗവില്‍ നിന്ന് വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്ബായിരുന്നു സംഭവം നടന്നത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ തന്നെ കൈയ്യേറ്റം ചെയ്‌തെന്ന് സൗരഭ് റായ് ആരോപിച്ചു. വിമാനത്തിനുള്ളില്‍ കൊതുകുകള്‍ ഉണ്ടെന്ന് പരാതിപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇതിനാണ് തന്നെ പുറത്താക്കിയതെന്നും അയാള്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments