ജോണ്‍സണ്‍ ചെറിയാന്‍.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തകര്‍ത്ത അംബേദ്കര്‍ പ്രതിമ പ്രതിഷേധത്തെത്തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനസ്ഥാപിച്ചപ്പോള്‍ നിറം കാവി. ഇതേത്തുടര്‍ന്ന് പ്രതിമക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമായി. കാവി നിറം മാറ്റി സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ നിറമായ ഇരുണ്ട നിറമാക്കണമെന്നും ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു.
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെത്തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. പിന്നീടുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍, പ്രതിമ പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പുനസ്ഥാപിച്ച പ്രതിമയില്‍ അംബേദ്കറിന്റെ ഷെര്‍വാണിയുടെ നിറം കാവിയായതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. അംബേദ്കര്‍ കാവിവസ്ത്രം ധരിക്കാറില്ലെന്ന് ദളിത് സംഘടനകള്‍ പറയുന്നു.
സംസ്ഥാനത്തെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും ഇതിന് അംഗീകരിക്കാനാകില്ലെന്നും ബിഎസ്പി പറയുന്നു.