ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഏപ്രില്‍ 9ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. അല്‍ മുര്‍റയിലെ അന്നൂര്‍ പെട്രോള്‍ സ്‌റ്റേഷനില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹസന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ലഭിക്കും.
ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ചീസ് മുതലായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകളും ആകര്‍ഷകമായ മൊബൈല്‍ കൗണ്ടറും കോഫി ലോഞ്ചും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതകളാണ്.
1999ല്‍ റയ്യാനില്‍ ആരംഭിച്ച അല്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന് വിവിധ മേഖലകളിലായി 40ാംളം ഷോപ്പുകള്‍ നിലവിലുണ്ട്. അജ്മാനില്‍ അല്‍ റവാബി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ മാനേജര്‍ ഇസ്മായീല്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഷിജു, ഹാരിസ് ഉസ്മാന്‍, അമീന്‍ എന്നിവര്‍ പങ്കെടുത്തു.
Photo ;അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.