Thursday, November 21, 2024
HomeAmericaടെന്നിസ്സി മാംസ സംസ്ക്കരണ ശാലയില്‍ റെയ്ഡ് ; 97 പേര്‍ അറസ്റ്റില്‍.

ടെന്നിസ്സി മാംസ സംസ്ക്കരണ ശാലയില്‍ റെയ്ഡ് ; 97 പേര്‍ അറസ്റ്റില്‍.

പി.പി.ചെറിയാന്‍.
ടെന്നിസ്സി; ടെന്നിസ്സിയിലെ മീറ്റ് പാര്‍ക്കിങ്ങ് പ്ലാന്റില്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 86 അനധികൃത കുടിയേറ്റ ക്കാര്‍ ഉള്‍പ്പെടെ 97 പേരെ അറസ്റ്റു ചെയ്തു.
പത്തുപേര്‍ ഫെഡറല്‍ ക്രിമിനല്‍ കുറ്റവാളികളും ഒരാള്‍ സംസ്ഥാന കുറ്റവാളിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. ഏപ്രില്‍ 6 വെള്ളിയാഴ്ചയിലെ അറസ്റ്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണത്തില്‍ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത ശേഷം നടത്തുന്ന ഏറ്റവും വലിയതാണെന്നും ഇവര്‍ പറഞ്ഞു.
വ്യാപാര കേന്ദ്രങ്ങളും വ്യവസായ ശാലകളും തുടരെതുടരെ പരിശോധിച്ചു അനധികൃത കുടിയേറ്റ ജീവനക്കാരെ കണ്ടെത്തി പിടികൂടുന്നതിനും ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നതിനും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളതായി ഇമ്മിഗ്രേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി. നഗരങ്ങളില്‍ നിന്നും അകലെ ഗ്രാമ പ്രദേശങ്ങളിലെ തൊഴിലാളികള്‍ ഇമ്മിഗ്രേഷന്‍ അധികൃതരുടെ പരിശോധന പേടിച്ചു പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നതായി ടെന്നിസ്സി ഇമ്മിഗ്രന്റ് ആന്റ് റഫ്യൂജി റൈറ്റ്‌സ് കൊയലേഷന്‍ കൊ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെഫിനി പറഞ്ഞു.
ട്രംപ് അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് 40%വും ഡിപ്പോര്‍ട്ടേഷന്‍ 34 %വും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളെ ലീഗല്‍ സ്റ്റാറ്റസ് കണ്ടെത്തുന്നതിന് തൊഴില്‍ ദായകര്‍ E-vertiys ystem ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
RELATED ARTICLES

Most Popular

Recent Comments