Saturday, April 5, 2025
HomeNewsമധ്യപ്രദേശിലും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം.

മധ്യപ്രദേശിലും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം.

ജോണ്‍സണ്‍ ചെറിയാന്‍.
ഭോപ്പാല്‍: മധ്യപ്രദേശിലും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ സത്‌നയിലാണ് പ്രതിമയുടെ തലവെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച് രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം നടന്നിരുന്നു. ഉത്തര്‍പ്രദേശിലും അംബേദ്കറിന്റെ പ്രതിമയ്ക്ക് നേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് മധ്യപ്രദേശില്‍ അംബേദ്കര്‍ പ്രതിമയുടെ തലവെട്ടിമാറ്റിയിരിക്കുന്നത്.
പ്രതിമയ്ക്ക് ചുറ്റും മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അംബേദ്കറിന്റെ പ്രതിമയ്ക്ക് മതില്‍ സ്ഥാപിക്കണം ദലിത് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
RELATED ARTICLES

Most Popular

Recent Comments