ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിഷിച്ച് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാര്‍ ലോക്‌സഭയില്‍ നിന്നും രാജിവെച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം എന്നാവശ്യപ്പെട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിനു മുന്‍പില്‍ നിരാഹാര സമരവും നടത്തും.
എന്‍ഡിഎ സര്‍ക്കാരിന്റെ ആന്ധ്രാപ്രദേശിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ ഇന്ന് രാജിവെക്കും എന്ന് ഇന്നലെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ 12 തവണ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയം ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എംപിമാര്‍ രാജിവെയ്ക്കുന്നത്.
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസും, ടിഡിപിയും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.