Saturday, April 5, 2025
HomeKeralaപിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. നിലമ്ബൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യക്കെതിരെ കേസെടുത്തത്.
വീട്ടില്‍ കിടന്നുറങ്ങിയ ദിവ്യയെയും കുഞ്ഞിനെയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രാവിലെ എട്ടിന് വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയ ദിവ്യയെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം അതേ കിണറ്റില്‍ നിന്നു തന്നെ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞ് മുങ്ങിമരിച്ചതാണെന്നു സ്ഥിരീകരിച്ചു. കുഞ്ഞിനെയുമെടുത്ത് ദിവ്യകിണറ്റിലേക്ക് ചാടിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് കേസെടുത്തത്.
RELATED ARTICLES

Most Popular

Recent Comments