Saturday, April 5, 2025
HomeAmericaപൈപ്പ് തോക്കാണെന്ന് തെറ്റിദ്ധരിച്ച്‌ യുവാവിനെ ന്യൂയോര്‍ക്ക് പൊലീസ് വെടിവെച്ച്‌ കൊന്നു.

പൈപ്പ് തോക്കാണെന്ന് തെറ്റിദ്ധരിച്ച്‌ യുവാവിനെ ന്യൂയോര്‍ക്ക് പൊലീസ് വെടിവെച്ച്‌ കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ബ്രൂക്‌ലിന്‍: ബ്രൂക്‌ലിനില്‍ കറുത്ത വര്‍ഗക്കാരന്‍ നീട്ടിയ പൈപ്പ് തോക്കാണെന്ന് തെറ്റിദ്ധരിച്ച്‌ യുവാവിനെ ന്യൂയോര്‍ക്ക് പൊലീസ് വെടിവെച്ച്‌ കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2:30ന് ക്രൗണ്‍ ഹൈറ്റ്‌സില്‍ മാനസിക രോഗിയായ യുവാവിനെയാണ് വെടിവെച്ചത്. അയാള്‍ മാനസിക രോഗിയായിരുന്നുവെങ്കിലും ആക്രമകാരിയായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് പൊലീസുകാര്‍ തന്നെ ലക്ഷ്യമാക്കി വരുന്നത് കണ്ട് കയ്യിലുണ്ടായിരുന്ന പൈപ്പ് ഉയര്‍ത്തി ചൂണ്ടുകയും ഇത് കണ്ട് തെറ്റിദ്ധരിച്ച പൊലീസുകാര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപ കാലത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ അമേരിക്കന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന ആക്രമങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments