ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അസര്‍ബൈജാനിന്റെ തലസ്ഥാനമായ ബകുവില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച തിരിക്കുന്നു. ബകുവില്‍ എത്തിയ ശേഷം ഏപ്രില്‍ 5, 6 തിയതികളില്‍ മന്ത്രിമാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയമായിരിക്കും മുമ്ബോട്ട് വെയ്ക്കുന്നത്.
സന്ദര്‍ശന വേളയില്‍, ഏപ്രില്‍ 4ന് വിദേശ കാര്യ മന്ത്രി അസര്‍ബൈജാന്‍ പ്രധാനമന്ത്രി എല്‍മര്‍ മമദ്യോരവുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. വിദേശകാര്യ മന്ത്രാലയനമാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാനും, ഇന്ത്യയും, അസര്‍ബൈജാനും തമ്മില്‍ സാംസ്‌കാരികവും, ചരിത്രവുമായ ബന്ധവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്താനും ചര്‍ച്ച വഴിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.