വാഷിംഗ്ടണ്‍ ഡി.സി.: അനധികൃത കുടിയേറ്റത്തിന് പ്രോത്സാഹനം നല്‍കുമെന്നതിനാല്‍ ഡ്രീമേഴ്‌സ് (Dreamers) എന്ന പേരില്‍ അറിയപ്പെടുന്ന ഡാകാ പ്രോഗ്രാമിനുള്ള പിന്തുണ ഉപേക്ഷിക്കുന്നതായി ഈസ്റ്റര്‍ സന്ദേശം നല്‍കിയതിന് ഒരു മണിക്കൂറിനുശേഷം പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ ട്രമ്പ് പറഞ്ഞു.
ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (DACA) പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനധികതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന് 800000 ത്തിലധികം ഡ്രീമേഴ്‌സിന് സംരക്ഷണം നല്‍കി ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമനിര്‍മ്മാണത്തെ ശക്തിയായ ഭാഷയിലാണ് ട്രമ്പ് വിമര്‍ശിച്ചത്.
നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരെപോലും ഇത്തരം നിയമനിര്‍മ്മാണം നിര്‍വീര്യമാക്കുമെന്നും, അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ നിന്നും ഇവരെ ഒരു പരിധിവരെ തടയുമെന്നും ട്വിറ്ററില്‍ പ്രസിഡന്റ് ട്രമ്പ് ചൂണ്ടികാട്ടി.അതിര്‍ത്തിയിലൂടെ അനധികതമായി നുഴഞ്ഞുകയറുന്നവരെ പിടികൂടി വിട്ടയ്ക്കുക (Catch and Release) എന്ന നിയമം കൂടുതല്‍ അപകടകരമാണെന്നും ട്രമ്പ് പറഞ്ഞു.
മെക്‌സിക്കൊ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ നിര്‍മ്മിക്കുന്നത് മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റം തടയുന്നതിന് ഫലപ്രദമായ ഏക മാര്‍ഗ്ഗമാണെന്നും ട്രമ്പ് കൂട്ടിചേര്‍ത്തു.ഡാകാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും എന്ന പ്രതീക്ഷയില്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നതും അപകടകരമായ സ്ഥിതിവിശേഷം സഷ്ടിക്കുമെന്നും ട്രമ്പ് പറഞ്ഞു. 2017 ഡിസംബറില്‍ ഡാകാ പ്രോഗ്രാം അവസാനിപ്പിച്ചു ട്രമ്പ് ഉത്തരവ് ഇറക്കിയിരുന്നു.