Saturday, April 12, 2025
HomeAmericaഅലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റി അലുംമ്‌നി പിക്‌നിക്ക് ഏപ്രില്‍ 7-ന് ഹൂസ്റ്റണില്‍.

അലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റി അലുംമ്‌നി പിക്‌നിക്ക് ഏപ്രില്‍ 7-ന് ഹൂസ്റ്റണില്‍.

പി.പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഹൂസ്റ്റണ്‍ അലുംനിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 7ന് പിക്ക്‌നിക്ക് സംഘടിപ്പിക്കുന്നു.
മിസ്സോറി സിറ്റിയിലെ കിറ്റി ഹോളൊപാര്‍ക്കില്‍ രാവിലെ ആരംഭിക്കുന്ന പിക്‌നിക്കില്‍ സ്‌പോര്‍ട്‌സ്, കലാപരിപാടികള്‍, രുചികരമായ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പിക്‌നിക്കിന് നേതൃത്വം നല്‍കുന്ന കള്‍ച്ചറല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും, പരിപാടി വിജയിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥ സഹകരണം വേണമെന്നും അഭിയര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് amualuminihouton@gmail ല്‍ ബന്ധപ്പെടാവുന്നതാണ്.
RELATED ARTICLES

Most Popular

Recent Comments