Tuesday, April 1, 2025
HomeEducationചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍.

ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും. പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പേപ്പറുമാണ് ചോര്‍ന്നത്. തുടര്‍ന്ന് രണ്ട് പരീക്ഷകളും സിബിഎസ്‌ഇ റദ്ദാക്കി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
RELATED ARTICLES

Most Popular

Recent Comments