ജോണ്‍സണ്‍ ചെറിയാന്‍.
നാസി തടങ്കല്‍ പാളയത്തില്‍ നിന്ന് അറുനൂറിലധികം ജൂതക്കുട്ടികളെ രക്ഷപെടുത്തിയ മഹാനായ അധ്യാപകന്‍ ജോഹാന്‍ വാന്‍ ഹള്‍സ്റ്റ് മരിച്ചു. 107 വയസായിരുന്നു.മരണകാരണം വ്യക്തമാക്കിയിട്ടില്ല. ജര്‍മന്‍ സെനറ്റിലായിരുന്നു അവസാനമായി ജോഹന്‍ വാള്‍ ഹസ്റ്റ് സേവനം ചെയ്തത്.
തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയായിരുന്നു ജോഹാന്‍ വാള്‍ ഹസ്റ്റ് അറുനൂറോളം കുട്ടികളെ രക്ഷപെടുത്തിയത്. 1940 ല്‍ ജര്‍മനി നെതര്‍ലന്‍ഡിനെ ആക്രമിച്ചതിന് ശേഷമുള്ള മനുഷ്യത്വത്തിനെതിരായ ക്രൂര പീഡനത്തിന്റെ സമയത്തായിരുന്നു ജോഹാന്റെ ധീരമായ സേവനം. 107000 ലക്ഷത്തിലധികം ജൂതരെയാണ് ആ സമയത്ത് നാസി ക്യാംപുകളില്‍ അയച്ചത് .
അതില്‍ നിന്ന് 5200 ആളുകള്‍ മാത്രമാണ് രക്ഷപെട്ടത്. മാതാപിതാക്കളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെയാണ് ജോഹാന്‍ ജീവിതത്തിലേയ്ക്ക് കടത്തിക്കൊണ്ട് വന്നത്. സദാസമയം സൈനികരുടെ കാവല്‍ ഉണ്ടായിരുന്ന ഇത്തരം നഴ്‌സറികളില്‍ നിന്ന് ജൂതക്കുട്ടികളെ പുറത്തെത്തിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു.