Thursday, April 3, 2025
HomeGulfഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു.

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ പാക്കിസ്താന്‍ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് മഹ്മൂദിനെ തിരികെ വിളിച്ചത്. പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. സൊഹൈല്‍ മഹ്മൂദ് ഇസ്ലാമബാദിലേക്ക് തിരിച്ചു. അതേസമയം എംബസിയും വിദേശകാര്യ വകുപ്പും തമ്മില്‍ നടക്കുന്ന പതിവ് രീതികള്‍ മാത്രമാണ് ഉണ്ടായതെന്നും അസാധാരണമായ കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അധികൃതര്‍വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments