പി.പി.ചെറിയാന്‍.
ന്യു യോര്‍ക്ക്: ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 84-മത് പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍ സിയന്‍ ,ഐ എൻ ഓ സി ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ സിഡന്റ് ജോയ് ഇട്ടൻ എന്നിവര്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നു ഇവർ മാത്രമാണു ക്ഷണിതാക്കൾ .
കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുവാൻ പ്രവാസികൾക്ക് അവസരം ലഭിക്കുന്നത് നടാടെയാണ് .പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി ഔദ്യോഗികമായി ചുമതലയേൽക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കുന്നതു എന്ന പ്രത്യേകാതെയും ഉണ്ട് .
ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി സ്ഥാപക ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ചെയര്‍മാനുമായിരുന്നു പിന്നീട് സാം പിത്രോഡ ചെയര്‍മാനായി ഏകീക്രുത സംഘടനയായി ഐ..ഒ.സി.ക്കു രൂപം കൊടുത്തപോള്‍ വൈസ് ചെയറായി. യു.എന്നിലെ മുന്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്.
ജോയ് ഇട്ടൻ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984 ഇല്‍ കെ.എസ്.യൂ. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി,സി.സി. മെമ്പര്‍, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പർ ,മൂവാറ്റുപുഴയിലെ തൊഴിലാലായി സംഘടനാ പ്രവർത്തനം തുടങ്ങി കോൺഗ്രസ്സ് പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച ജോയ് ഇട്ടൻ 1990 ലാണ് അമേരിക്കയില്‍ എത്തുന്നത് . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗം വല്‍ഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .ഇപ്പോൾ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി പ്രവർത്തിക്കുന്ന ജോയി ഇട്ടന്റെ നേതൃത്വത്തില്‍ നിർധനരായ കേരളത്തിലെ ജനങ്ങൾക്ക് ഫൊക്കാനാ നിർമ്മിച്ച് നൽകുന്ന സ്‌നേഹവീട് പദ്ധതിയുടെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന അദ്ദേഹം .കൈവച്ച മേഖലയിൽ എല്ലാം വിജയം വരിച്ചിട്ടുണ്ട് .
മൊഹിന്ദര്‍ സിംഗ് ഗിത്സിയന്‍ നേരത്തെ ഐ.എന്‍.ഒസ്. വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു.
16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയിൽ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ അംഗീകരിക്കേണ്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും, മുൻ ധനമന്ത്രി പി ചിദംബരവും ചേർന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തർദേശിയ രംഗത്തെ സംബന്ധിച്ച് പാർട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാർഷിക – തൊഴിൽ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 17 നു 9 മണിക്ക് ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികൾ ആരംഭിക്കും. 18 നു നാല് മണിക്ക് ചർച്ചകൾ ഉപസംഹരിച്ചുള്ള കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും