Monday, May 12, 2025
HomeAmericaപരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ ചീഫ് ടെക്ക്‌നോളജി ഓഫീസര്‍.

പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ ചീഫ് ടെക്ക്‌നോളജി ഓഫീസര്‍.

പി.പി. ചെറിയാന്‍.
സാന്‍ഫ്രാന്‍സിസ്‌ക്കൊ: പ്രശസ്തനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ പരാഗ് അഗര്‍വാളിനെ ‘ട്വിറ്റര്‍’ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചു.
മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദം നേടിയ പരാഗ് മൈക്രോസോഫ്റ്റ്, യാഹു, എടി ആന്റി ടി തുടങ്ങിയവയില്‍ റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരുന്നു. 2011 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇതേ വര്‍ഷം തന്നെ ട്വിറ്ററില്‍ ആഡ്‌സ് എന്‍ജിനീയറായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്ക് എബ്യൂസ് തടയുന്നതിന് ട്വിറ്ററിനെ സഹായിച്ചതില്‍ പരാഗ് പ്രത്യേക പ്രശംസിക്കപ്പെട്ടിരുന്നു.
പരാഗിന്റെ നിയമം ട്വിറ്ററിന്റെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ട്വിറ്റര്‍ സ്‌പോക്ക്മാന്‍ മാധ്യമങ്ങളെ അറിയിച്ചു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഉയര്‍ന്ന അംഗീകാരങ്ങളാണ് അമേരിക്കയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.34
RELATED ARTICLES

Most Popular

Recent Comments