പി.പി. ചെറിയാന്‍.
നാഷ് വില്ല: ഡമോക്രാറ്റ് വനിതാ മേയറായി 2015 ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെഗന്‍ ബാരി(54) പണാപഹരണത്തിന് കുറ്റാരോപിതയായതിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചു.
മാര്‍ച്ച്(6) ചൊവ്വാഴ്ച രാവിലെയാണ് മേയര്‍ തന്റെ രാജി പരസ്യമായി പ്രഖ്യാപിച്ചത്. കോടതി കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ പത്ര സമ്മേളനത്തില്‍ മേയര്‍, ചെയ്ത തെറ്റിന് ക്ഷമാപണം നടത്തിയിരുന്നു. സിറ്റി ഫണ്ട് ദുരുപയോഗം ചെയ്തു സ്വന്തം ആവശ്യത്തിമ്പുയോഗിച്ച കുറ്റത്തിന് മൂന്നുവര്‍ഷത്തെ പ്രൊബേഷനും, 11,000 ആയിരം ഡോളര്‍ സിറ്റിയിലേക്ക് തിരിച്ചടക്കുകയും വേണമെന്നാണ് കോടതി വിധി.
അഞ്ചാഴ്ച മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സര്‍ജന്റ് റോബര്‍ട്ട് ഫോറസ്റ്റുമായി ബന്ധപ്പെട്ടു മേയര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. റോബര്‍ട്ടിനെ ക്രമവിരുദ്ധമായി സഹായിച്ചുവെന്നും, നികുതിദായകരുടെ പണം പരിധിവിട്ടു റോബര്‍ട്ടിനു നല്‍കിയെന്നും കോടതി കണ്ടെത്തി. ഈ കേസ്സില്‍ റോബര്‍ട്ടിനേയും കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു.
ജനപ്രിയ മേയറായിട്ടാണ് മെഗന്‍ അറിയപ്പെട്ടിരുന്നത്. സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ ധീരമായ നേതൃത്വമാണ് നല്‍കിയിട്ടുള്ളത്.
ഗര്‍ഭചിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്കുള്ള അവകാശത്തിനും, സ്വവര്‍ഗ്ഗ വിവാഹത്തിനും വേണ്ടി ശക്തമായി വാദിച്ചിരുന്ന മെയര്‍ മെഗന്റെ രാജി സിറ്റിയിലെ ജനങ്ങളെ അത്ഭുതപ്പെടുത്തി.