ബീന റേച്ചൽ. (Street Light fb group)
അറിയാതെയിന്നെന്റെ മിഴികൾ നിറയുന്നു
അകകാമ്പിനുള്ളിലായ് അഴൽ വന്നുമൂടുന്നു
അകതാരിൽ വിരിയുമെൻ അച്ഛൻ പൊന്മുഖം
അകമാൽ ചൊരിയുന്നെൻ ജീവിതവീഥിയിൽ
അച്ഛൻ ചൊരിഞ്ഞതാം വിയർപ്പിൻ കണങ്ങളാൽ
അക്ഷയലോകം പടുത്തവർ ഞങ്ങൾ
അഞ്ജസാ വീണുപോയി, രോഗിയായെന്നച്ഛൻ
അന്തസ്സാരശൂന്യത നിറയുന്നിന്നെന്നിലായ്
അരോഗിയായി വരുന്നതാം നാളിനായ്
അർച്ചനയോടെ കാത്തിരിക്കുന്നു ഞാൻ
അഗ്രഗാമി , എൻ അച്ഛനെൻ ഭവനത്തിൻ
അതിജീവനം നേടി അണയട്ടേ വേഗം!!!!!!