Friday, November 22, 2024
HomeAmericaഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോണ്‍ഗ്രസില്‍.

ഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോണ്‍ഗ്രസില്‍.

ഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോണ്‍ഗ്രസില്‍.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി സി: ചെയ്ന്‍ ഇമ്മിഗ്രേഷന്‍, ലോട്ടറി വിസ തുടങ്ങിയ വിഷയങ്ങളില്‍ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകള്‍ മറികടക്കുന്നതിന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തില്‍ നാല്‍പത്തിയഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത യുനൈറ്റഡ് ഫാമിലിീസ് ആക്ട് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ കോക്കസ് അദ്ധ്യക്ഷ ജഡ്ജിയെ പിന്തുണച്ചു കോണ്‍ഗ്രസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളായ പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍), റൊഖന്ന (കാലിഫോര്‍ണിയ), രാജാ കൃഷ്ണമൂര്‍ത്തി (ഇല്ലിനോയ്ഡ്) തുടങ്ങിയ ഡമോക്രാറ്റുകളും രംഗത്തെത്തി.ഫാമിലി വിസ നിര്‍ത്തലാക്കുന്നത് തടയുക എന്നതാണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നതെന്ന് ഫെബ്രുവരി 6 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പ്രമീള ജയ്പാല്‍ പറഞ്ഞു.
നിരവധി സിവില്‍ റൈറ്റ്സ് സംഘടനകളും ബില്ലിനനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.ഫാമിലി വിസക്ക് വേണ്ടി ഇന്ത്യ, ഫിലിപ്പൈന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 4.4 മില്യണ്‍ പേരാണ് ഫയല്‍ ചെയ്തു കാത്തിരിക്കുന്നത്.
വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് കുടുംബാംഗങ്ങളുമായി. ഒന്നിക്കുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ‘പ്രമീള പറഞ്ഞു’. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഇമ്മിഗ്രേഷന്‍ നയങ്ങള്‍ തുടരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു
RELATED ARTICLES

Most Popular

Recent Comments