ജോണ്‍സണ്‍ ചെറിയാന്‍.
മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപ റിസര്‍വ് ബാങ്കില്‍ വിതരണത്തിനെത്തി. ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ചത്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്.
2005ലും പത്ത് രൂപ നോട്ടിന്‍റെ ഡിസൈന്‍ റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു. ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200ന്‍റെയും 50ന്‍റെയും നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആര്‍ ബി ഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകള്‍ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണം.
2016 നവംബറില്‍ 8ലെ 500, 1000 രൂപയുടെ നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ പണലഭ്യത കുറവ് പരിഹരിക്കുന്നതിനാണ് ചെറിയ മുല്യമുള്ള നോട്ടുകള്‍ ആര്‍ ബി ആ കുടുതല്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്.