മിലാല്‍ കൊല്ലം.
നാട്ടിൽ എത്തിക്കഴിഞ്ഞാൽ അടുത്ത് എവിടെയെങ്കിലും പോകണമെങ്കിൽ നടരാജൻ വണ്ടിയാണു. എനിക്ക് ഇഷ്ടം. അല്ലെങ്കിൽ സൈക്കിൾ.
ഈ നടക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതിൽ ഒന്നാണു ചിലർ നടന്ന് പോകുമ്പോൾ പെട്ടന്ന് ഒരു ചെറിയ കല്ലിൽ ചവിട്ടുന്നു കാൽ തിരിയുന്നു. പിന്നെ എന്തെല്ലാം പൊല്ലാപ്പുകൾ. എന്നാൽ സ്ഥിരം നടക്കുന്നവർക്ക് ഇങ്ങനെ സംഭവിക്കാറില്ല.
പിന്നീട് നമ്മുടെ വഴികളിൽ വന്ന മാറ്റങ്ങൾ. പല ആൾക്കാരുമായുള്ള പരിചയം പുതുക്കൽ. ഇതൊക്കേ ഈ നടത്തയിൽ കിട്ടുന്ന ഒരു സുഘം ആണു.
മുൻ കാലത്ത് നമ്മുടെ പൂർവ്വികന്മാർ ചെയ്യ്ത ഒന്നുണ്ട്. നാം പോലുമറിയാതേ ഒരു ചികിൽസ. അതായത് ചെരുപ്പിടാതെ അമ്പലങ്ങളിൽ കയറിയിറങ്ങുക. പല അമ്പലങ്ങളിലും ചുറ്റമ്പലത്തിനകത്ത് മണൽ തരികൾ ആയിരുന്നു. അതുപോലെ ശബരിമലയിൽ അയ്യപ്പ ഭക്തന്മാർ കിലോമീറ്ററുകൾ നഗ്ന പാദരായി സഞ്ചരിച്ച് അയ്യപ്പ ദർശ്ശനം നടത്തി തിരിച്ചു പോരുക.
ഇതുകൊണ്ട് ഉള്ള നേട്ടം.
ഇന്ന് നാം പാദരക്ഷ ഉപയോഗിച്ചിട്ട് അക്ക്യൂപഞ്ചർ എന്ന ചികിൽസയ്ക്ക് വേണ്ടി പായുന്നു. പാദരക്ഷ ഉപയോഗിക്കാതിരുന്ന കാലത്ത് അക്ക്യൂപഞ്ചർ ചികിൽസ നാമറിയാതെ നടന്നിരുന്നു.
അതുമാത്രമല്ല ഇന്ന് ഒരു അമ്പലത്തിന്റെയും ചുറ്റമ്പലത്തിനുള്ളിൽ മണൽ തരികൾ ഇല്ല. അതുപോലെ ശബരിമലയ്ക്ക് പോകുമ്പോൾ പാദരക്ഷ ഇല്ലാതെ പോകാൻ പറ്റാത്ത വിധത്തിൽ ഘാനനപാത കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു.
അങ്ങനെ കഴിഞ്ഞ ദിവസം കുറച്ച് അധിക ദൂരം നടന്നു. ഞാൻ നടന്നു വന്ന വഴിയിൽ കണ്ട ഒന്ന് ആണു ഇവിടെ കുറിക്കുന്നത്.
എനിക്ക് തോന്നുന്നത് ഒരു ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപൊന്നും ഹിന്ദുക്കളിൽ ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ചരമ അറിയിപ്പ് എന്ന കാർഡ് അടിച്ചാൽ അതിൽ ഫോട്ടോ വയ്ക്കാറില്ലായിരുന്നു. അതുപോലെ കുളി അടിയന്തിരത്തിന്റെ കാർഡിലും ഫോട്ടോ വയ്ക്കില്ലായിരുന്നു.
പക്ഷേ ഇന്ന് അതല്ല ഒരാൾ മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ അദ്ദേഹത്തിന്റെ ഫോട്ടോയും വച്ചുള്ള കാർഡ് വിതരണം ആണു. എന്റെ വീട്ടിലും അങ്ങനെ ആയിരുന്നു.
ഞാൻ വഴിയേ നടന്നു വരുമ്പോൾ കണ്ട കാഴ്ച്ച പലയിടത്തും മരിച്ച ആളിന്റെ ഫോട്ടോ പതിച്ച കാർഡുകൾ വൃത്തിഹീനമായി കിടക്കുന്നതാണു. പല വീടുകളിലും ഞാൻ കണ്ടിട്ടുണ്ട്.
ജീവനോടെ ഇരിക്കുന്ന ഒരാളിന്റെ ഫോട്ടോ ഏത് വൃത്തിഹീനമായ സ്ഥലത്ത് കിടന്നാലും. പൈസാ ചിലവാക്കി മരിച്ചു പോയ ഒരാളിന്റെ ഫോട്ടോ പതിപ്പിച്ച് കാർഡുകൾ വിതരണം ചെയ്ത് വൃത്തിഹീനമായ സ്ഥലങ്ങളിൽ കാണണ്ട ആവശ്യം ഉണ്ടോ? ഓരോരുത്തരും ചിന്തിക്കുക.