Sunday, November 24, 2024
HomeAmericaജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കും: നിക്കി ഹെയ്ലി.

ജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കും: നിക്കി ഹെയ്ലി.

ജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കും: നിക്കി ഹെയ്ലി.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് യുണൈറ്റഡ് നാഷ്ണല്‍സ് യു.എസ്. അംബാസിഡറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്ലി അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ എംബസി ടെല്‍ അവിവില്‍ നിന്നും ജെറുശലേമിലേക്ക് മാറുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ബുധനാഴ്ച ട്രമ്പു നടത്തിയ പ്രഖ്യാപനം മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങള്‍ക്ക് ഭീഷിണിയാകുമോ എന്ന ഫോക്സ് ന്യൂസ് ക്രിസ് വാലസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിക്കി ഹെയ്ലി.
ജെറുശലേമിനെ കുറിച്ചു പാലസ്റ്റീനും, ഇസ്രായേലും ഒരു പോലെ അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍, ട്രമ്പിന്റെ പ്രഖ്യാപനം സമാധാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് പാലസ്റ്റീന്‍ പ്രസിഡന്റ് മെഹമുദ് അബ്ബാസും, ബിട്ടീഷ് പ്രൈം മിനിസ്റ്റര്‍ തെരേസെ മെയ്, പോപ്പ് ഫ്രാന്‍സീസ് എന്നിവര്‍ അഭിപ്രായപ്പെട്ടതിനെ കുറിച്ചു ചോദിച്ചപ്പോള്‍, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളേയും സന്തോഷിപ്പിക്കുന്ന രീതിയില്‍ തീരുമാനം എടുക്കുവാന്‍ അമേരിക്കക്കാവില്ല എന്നായിരുന്നു ഹെയ്ലിയുടെ മറുപടി. മുന്‍ പ്രസിഡന്റുമാര്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനം ട്രമ്പ് നിറവേറ്റിയതായും ഹെയ്ലി ചൂണ്ടികാട്ടി
RELATED ARTICLES

Most Popular

Recent Comments