ജോണ്‍സണ്‍ ചെറിയാന്‍.
ന്യുഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വൈദ്യൂതി മുടക്കം വരുത്തിയാല്‍ വിതരണ കമ്ബനികളില്‍ നിന്നും പഇഴ ചുമത്തുന്നതും വൈദ്യൂതി മോഷണം ഒഴിവാക്കുന്നതിന് പ്രീപെയ്ഡ്, സ്മാര്‍ട് മീറ്ററുകള്‍ നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള പദ്ധതികളാണ് ഊര്‍ജമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. 2018 അവസാനത്തോടെ എല്ലാവര്‍ക്കും വൈദ്യൂതി എന്ന ലക്ഷ്യത്തോടെ സെപ്തംബറില്‍ ആരംഭിച്ച സൗഭാഗ്യ സ്കീമിന്റെ ഭാഗമാണ് പദ്ധതി. 16,000 കോടി രുപയുടേതാണ് സൗഭാഗ്യ സ്കീം.
എല്ലാവര്‍ക്കും 2019 മാര്‍ച്ചോടെ മുഴുവന്‍ സമയവും വൈദ്യൂതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് നിയമപരമായ ഒരു ബാധ്യതയാകും. 2019 മാര്‍ച്ചിനു ശേഷം കാരണം കൂടാതെ ലോഡ് ഷെഡ്ഡിംഗ് വന്നാല്‍ പിഴചുമത്തും. സാങ്കേതികമായ പ്രശ്നവും ‘ദൈവനിശ്ചയവും’ ഒഴികെ എന്തുകാര്യത്താലും വൈദ്യൂതി മുടങ്ങിയാല്‍ പിഴ വിതരണ കമ്ബനികള്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഊര്‍ജ മന്ത്രി ആര്‍.കെ സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊര്‍ജമന്ത്രിമാരുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
24/7 സമയവും എല്ലാവര്‍ക്കൂം വൈദ്യൂതി എത്തിക്കുന്നതില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകരിച്ചുകഴിഞ്ഞു. പ്രീപെയ്ഡ് മീറ്ററുകളും വൈദ്യുതി സബ്ഡിസി നേരിട്ട് കൈമാറുന്നതും 90 ശതമാനം സംസ്ഥാനങ്ങളും നടപ്പാക്കികഴിഞ്ഞു. മീറ്റര്‍, ബില്ലിംഗ്, പണം ശേഖരിക്കല്‍ എന്നിവയുടെ കാര്യത്തില്‍ ജീവനക്കാരുടെ സാന്നിധ്യം ഒഴിവാക്കി വരികയാണ്. ബില്ലുകള്‍ മൊബൈല്‍ വഴി അടക്കാം.
ഇതിനോട് എല്ലാ സംസ്ഥാനങ്ങള്‍ക്കും യോജിപ്പാണ്. വൈദ്യുതി നഷ്ടം 2019 ജനുവരിയോടെ ഇല്ലാതാക്കുമെന്നും പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് സമയപരിധിയില്ലെന്നും അദ്ദേഹം പറഞ്ഞു.