Wednesday, November 27, 2024
HomeKeralaപോത്ത് സ്കൂട്ടറിലിടിച്ച്‌ എതിരെ വന്ന കാര്‍ കയറി യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

പോത്ത് സ്കൂട്ടറിലിടിച്ച്‌ എതിരെ വന്ന കാര്‍ കയറി യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

പോത്ത് സ്കൂട്ടറിലിടിച്ച്‌ എതിരെ വന്ന കാര്‍ കയറി യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
പന്തീരാങ്കാവ്:  വിരണ്ടോടിയ പോത്ത് സ്കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്കു തെറിച്ചു വീണ യുവ ഡോക്ടര്‍ എതിരെ വന്ന കാര്‍ കയറി ദാരുണമായി മരിച്ചു. ദേശീയപാത 66ല്‍ പുഴമ്ബ്രം റോഡ് ജംക്ഷനിലുണ്ടായ അപകടത്തില്‍ ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനും മലപ്പുറം പൂക്കോട്ടൂര്‍ വെള്ളൂര്‍ മാടമ്ബി അഹമ്മദിന്റെ മകനുമായ ഡോ. അര്‍ഷദ് അഹമ്മദ് (24) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
ദേശീയപാതയോരത്തു കൂടി ഉടമയ്ക്കൊപ്പം നടന്നു പോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്. ഇതിനിടെ പോത്തിന്റെ ഇടിയേറ്റ് സ്കൂട്ടറില്‍ നിന്നും തെറിച്ചു കാറിനടിയില്‍പ്പെട്ട അര്‍ഷദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കബറടക്കം വെള്ളൂര്‍ താഴേമുക്ക് ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ നടന്നു.
പിതാവ് അഹമ്മദ് സൗദിയിലാണ്. മാതാവ്: റുഖിയ. സഹോദരങ്ങള്‍: ഷെറിന്‍, ഷാഹിന്‍, അദ്നാന്‍. അര്‍ഷദ് എല്ലാ ദിവസവും വീട്ടില്‍നിന്നും സ്കൂട്ടറില്‍ വന്ന് വണ്ടി വള്ളുവമ്ബ്രത്ത് വച്ച ശേഷം ബസിലാണു കോഴിക്കോട്ടേക്കു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സ്കൂട്ടറില്‍ കോഴിക്കോട്ടേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്.
RELATED ARTICLES

Most Popular

Recent Comments