Friday, May 31, 2024
HomeLifestyleഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ജോണ്‍സണ്‍ ചെറിയാന്‍.
ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് മാഞ്ചിക്ക് സാമ്ബത്തിക സഹായം ലഭിച്ചിരുന്നു.
ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിരനിക്ഷേപമുണ്ട്. സഞ്ചാരം ബൈക്കിലായി ‍.വീട് പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് മാഞ്ചിക്ക് സഹായം ലഭിച്ചിരുന്നു.
ഇതിനിടെ മാഞ്ചി ഒരു വിവാഹവും ക‍ഴിച്ചു. മൂന്ന് പെണ്‍മക്കളുടെ അച്ഛനായ മാഞ്ചി വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മാഞ്ചിയുടെ മൂന്നാം ഭാര്യ അലമാതി ദേയി ഗര്‍ഭിണിയാണ്. ക്ഷയരോഗം ബാധിച്ച്‌ മരിച്ച ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകളോടൊപ്പം മാഞ്ചി നടന്ന് വീട്ടിലേക്ക് പോയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments