ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഇന്ന് ഒരാണ്ട്. പുരട്ച്ചി തലൈവിയുടെ വിയോഗം തമിഴ്നാട്ടില്‍ വലിയ ശൂന്യതയായിരുന്നു സൃഷ്ടിച്ചത്. 2016 ഡിസംബര്‍ 5 തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ദിനമായി മാറി. ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ഥനകള്‍ നടക്കും.