Wednesday, August 13, 2025
HomeAmericaഉണ്ണിയേശുവിന്റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോള്‍ ഗായകരെത്തുന്നു.

ഉണ്ണിയേശുവിന്റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോള്‍ ഗായകരെത്തുന്നു.

ഉണ്ണിയേശുവിന്റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോള്‍ ഗായകരെത്തുന്നു.

ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപ ആശീര്‍വാദം ചിക്കാഗോ സീറോ മലബാര്‍ രുപാതാ സഹായമെത്രാന്‍ മാര്‍.ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.നവംബര്‍ 26 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം നടന്ന തിരുസൊരുപവെഞ്ചെരിപ്പ് കര്‍മ്മത്തില്‍ റവ.ഫാ.തോമസ് മുളവനാല്‍, റവ.ഫാ .ബോബന്‍ വട്ടം പുറത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു . സെന്റ് മേരീസ് ഇടവകയില്‍ നിലവിലുള്ള പത്ത് കൂടാരയോഗങ്ങളുടെ പ്രതിനിധികള്‍ക്കു ആശീര്‍വദിക്കപ്പെട്ട ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വിതരണം ചെയ്യതു . ബെത് ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ തിരുസ്വരുപവും വഹിച്ചുകൊണ്ട് പിറവി സന്ദേശം ഭവനങ്ങള്‍ തോറും എത്തിക്കാനായി കരോള്‍ഗായക സംഘമൊരുങ്ങിയെന്ന് കരോള്‍ ജനറല്‍ കോര്‍ ഡിനേറ്റര്‍ ഷിബു കുളങ്ങര അറിയിച്ചു.
ഡിസംബര്‍ 3-നു ഞായറാഴ്ച രാവിലെ വി.ബലിയര്‍പ്പണത്തിന് ശേഷം ഇടവകയിലെ എക്‌സിക്യൂട്ടിവിന്റെയും കൂടാരയോഗ പ്രതിനിധികളുടെയും നേതൃത്വത്തില്‍ വേദിയില്‍ വച്ച് നടത്തിയ കരോള്‍ഗാനാലപണങ്ങള്‍ക്ക്, റവ.ഫാ .ബോബന്‍ വട്ടംപുറവും കൂടെഅണിചേര്‍ന്നവതരിപ്പിച്ചത് സദസ്സിലേറെ ആവേശമുണര്‍ത്തി.
പി.ആര്‍.ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.65
RELATED ARTICLES

Most Popular

Recent Comments