ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും. ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് പുതുപ്പരിയാരം സ്വദേശികളായ നബീസയ്ക്കും മകള്‍ ഐഷയ്ക്കുമാണ് ബിനീഷിന്റെ നേതൃത്വത്തില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കിയത്.
കഴിഞ്ഞ ദിവസം വരെ ഒന്നര സെന്റ് സ്ഥലത്ത്, ഇടിഞ്ഞു വീഴാറായ മണ്‍ കുടിലിലായിരുന്നു ഐഷയും ഉമ്മ നബീസയും ജീവിച്ചിരുന്നത്. ആ ദുരിത ജീവിതത്തില്‍ നിന്നാണ് മോചനമായിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കുടുംബത്തെക്കുറിച്ചറിഞ്ഞാണ് ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും സഹായവുമായെത്തിയത്. ഇതോടെ ഐഷയുടെയും നബീസയുടെയും വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്.