ജോണ്‍സണ്‍ ചെറിയാന്‍.
ലണ്ടന്‍: ഫെയ്സ്ബുക്കിന്റെ പുതിയ ഓഫീസ് ലണ്ടനില്‍ തുടങ്ങി. പുതിയ ഓഫീസില്‍ 800 പേര്‍ക്ക് തൊഴിലവസരം ഉണ്ടെന്നും 2018 അവസാനത്തോടെ ഇത് 2300 ജീവനക്കാര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ആലോചനയെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു.
പത്ത് വര്‍ഷം മുമ്ബാണ് ഫെയ്സ്ബുക്ക് ലണ്ടനില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. പുതിയ കെട്ടിടത്തില്‍ ഡെവലപ്പര്‍മാരും വിതരണ ജീവനക്കാരുമായിരിക്കും ഉണ്ടാവുക. ലണ്ടന്‍ നഗരമധ്യത്തില്‍ ഏഴ് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള ഓഫീസ് അമേരിക്കയ്ക്ക് പുറത്തുള്ള ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ കമ്ബ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആസ്ഥാനമാകുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രെക്സിറ്റിനുശേഷം ഗൂഗിള്‍, ആപ്പിള്‍, സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ് എന്നിവ ലണ്ടനില്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോലുള്ള കമ്ബനികള്‍ രാജ്യത്തേക്ക് വരുന്നത് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നും 800 ല്‍ അധികം ആളുകള്‍ക്ക് തൊഴിലവസരം ഉണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ചാന്‍സിലര്‍ ഫിലിപ്പ് ഹാമണ്‍ഡ് പറഞ്ഞു.