Sunday, November 24, 2024
HomeKeralaമഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു.

മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു.

മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്. അത്യാഹിത വിഭാഗം ഐസിയുവില്‍ രണ്ട് കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ദുരിത്തില്‍പ്പെട്ട് വരുന്നവകര്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്.
ഒമ്ബത് പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള പൂന്തുറ സ്വദേശി മൈക്കിളിനെ (42) ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. കൈയ്ക്ക് ഒടിവു പറ്റിയ പുത്തന്‍തോപ്പ് സ്വദേശിനി ബിയാട്രിസ് (58), അഞ്ചുതെങ്ങ് കടല്‍ത്തീരത്തു നിന്നും കണ്ടെത്തിയ ചിന്നത്തുറ തമിഴ്നാട് സ്വദേശി കാര്‍ലോസ് (65) എന്നിവരെ കുറച്ച്‌ മുമ്ബ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments