ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരുടെ ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സിന്റെ അംഗീകാരം. മൂവരും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, ഭരണസമിതിയിലെ അംഗം ഡയാന എഡുല്‍ജി, ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്റി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
ഇതനുസരിച്ച് കളിക്കാര്‍ക്ക് നേരത്തെ ഉണ്ടായതിലും ഇരട്ടി വേതനമാണ് ഇനി ലഭിക്കുക. ഒരു കോടി വേതനമുണ്ടായിരുന്ന ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടു കോടി രൂപ ലഭിക്കും. ഗ്രേഡ് ബിയിലെ കളിക്കാര്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സിയിലെ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ഇനി ഇനി മുതലുള്ള ശമ്പളം.
കൂടാതെ ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ വീതവും ഏകദിനത്തിന് ആറു ലക്ഷം രൂപ വീതവും ട്വന്റി-20യ്ക്ക് മൂന്നു ലക്ഷം രൂപ വീതവും ഫസ്റ്റ് ഇലവനിലെ താരങ്ങള്‍ക്ക് ലഭിക്കും. ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാത്ത ടീമിലുള്ള താരങ്ങള്‍ക്ക് ഇതിന്റെ പകുതിയാണ് ശമ്പളം.