Sunday, June 8, 2025
HomeCinemaതൊടുപുഴ വാസന്തിക്ക് മാപ്പ് അപേക്ഷിച്ച്‌ കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തൊടുപുഴ വാസന്തിക്ക് മാപ്പ് അപേക്ഷിച്ച്‌ കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തൊടുപുഴ വാസന്തിക്ക് മാപ്പ് അപേക്ഷിച്ച്‌ കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ജോണ്‍സണ്‍ ചെറിയാന്‍.
അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ച ചലച്ചിത്രതാരം തൊടുപുഴ വാസന്തിയോട് മാപ്പ് അപേക്ഷിച്ച്‌ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആവശ്യസമയത്ത് സഹായം ചെയ്യാന്‍ വൈകിയതില്‍ മാപ്പപേക്ഷിച്ചുകാണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഫേസബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു 65കാരിയായ വാസന്തി മരിച്ചത്. മമ്മൂട്ടിയും സിദ്ദിഖും അടക്കമുള്ള പ്രമുഖ താരങ്ങള്‍ വാസന്തിയുടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. 2010ല്‍ അഭിനയ ജീവതത്തോട് വിട പറഞ്ഞ വാസന്തി ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 450 ചിത്രങ്ങളിലും 16ഓളം ടെലിവിഷന്‍ പരമ്ബരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്കാരവും ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments