ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും കൂടുതല്‍ പ്രായം ചെന്ന പ്രസിഡന്‍റ് എന്ന പദവിയും റിക്കാര്‍ഡും ജോര്‍ജ് എ. ഡബ്ല്യു. ബുഷ് സ്വന്തമാക്കി. 2017 നവംബര്‍ 26ന് 93 വയസും 167 ദിവസവും പിന്നിടുന്ന ബുഷ്, പ്രസിഡന്‍റ് ജറാള്‍ഡ് ഫോര്‍ഡ് ജീവിച്ചിരുന്ന 93 വര്‍ഷവും 165 ദിവസവുമെന്ന റിക്കാര്‍ഡാണ് മറികടന്നത്.
1924 ജൂണ്‍ 24നായിരുന്നു അമേരിക്കയുടെ 41മത്തെ പ്രസിഡന്‍റായ ബുഷിന്‍റെ ജനനം. 1989 ജനുവരി 20 മുതല്‍ 1993 ജനുവരി വരെയായിരുന്നു ബുഷിന്‍റെ ഭരണകാലാവധി. 1913 ജൂലൈ മാസം ജനിച്ച ജറാള്‍ഡ് ഫോര്‍ഡ് 2006 ഡിസംബര്‍ 26ന് അന്തരിക്കുന്‌പോള്‍ 93 വയസും 165 ദിവസവുമായിരുന്നു പ്രായം. 1974 ഓഗസ്റ്റ് 9 മുതല്‍ 1977 ജനുവരി 20 വരെയായിരുന്നു ഫോര്‍ഡ് അമേരിക്കന്‍ പ്രസിഡന്‍റ് പദവി അലങ്കരിച്ചത്. ഫോര്‍ഡ് അമേരിക്കയുടെ 38ാമത് പ്രസിഡന്‍റായിരുന്നു.