Saturday, April 5, 2025
HomeAmericaഗാര്‍ലന്റില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു.

ഗാര്‍ലന്റില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു.

ഗാര്‍ലന്റില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു.

പി.പി. ചെറിയാന്‍.
ഗാര്‍ലന്റ് (ഡാളസ്സ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ ഗാര്‍ലന്റിലെ വീടിന് തീ പിടിച്ച് പിതാവും മാതാവും രണ്ടുകുട്ടികളും വെന്തുമരിച്ചു.നവംബര്‍ 24 ശനിയാഴ്ചയായിരുന്നു സംഭവം.
ടെക്സസ്സിലെ ബ്രിഡ്ജ് പോര്‍ട്ടില്‍ നിന്നും ഡാളസ്സിലേക്ക് വിരുന്ന് വന്നവരായിരുന്ന മരിച്ച ലൊന്റസൊ (41), ഏന കാസ്റ്റിലൊ (29), ഇവരുടെ 5 വയസ്സായ മകളും, 2 വയസ്സുള്ള മകനും.വീട്ടില്‍ താമസിച്ചിരുന്ന മറ്റ് അഞ്ച് പേര്‍ വീടിന് തീപ്പിടിച്ചതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു മരിച്ചവര്‍ വീടിന് പുറകുവശത്തുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
അടച്ചു പൂട്ടിയ പാറ്റിയോയിലെ പ്രൊപെയ്ന്‍ ഫിറ്ററാണ് തീപ്പിടിക്കുന്നതിനിടയാക്കിയതെന്നാണെന്ന് പോലീസ് പറഞ്ഞു.2
RELATED ARTICLES

Most Popular

Recent Comments