ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണുകളില്‍ ഇരുട്ടും ചുണ്ടുകളില്‍ സംഗീതവുമായി ജനിച്ചു വീണ ഗോകുല്‍ രാജെന്ന നാലാം ക്ലാസ്സുകാരന്‍ ഇനി സിനിമയില്‍ പാടും. ജയസൂര്യയെ നായകനാക്കി നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ജയസൂര്യ തന്നെയാണ് ഗോകുലിനെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.
ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്കിടയിലാണ് ഗോകുലെന്ന പ്രതിഭയെ ജയസൂര്യ കണ്ടുമുട്ടുന്നത്. ജന്മനാ അന്ധത ബാധിച്ചിരുന്നുവെങ്കിലും സംഗീതം ജീവനായി കൊണ്ട് നടന്നിരുന്ന ഗോകുല്‍, ചെണ്ട കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും പ്രതിഭ തെളിയിച്ചിരുന്നു.
കലാഭവന്‍ മണി ഈണമിട്ട ഒരു ഗാനമാണ് സ്വാകാര്യ ചാനലിന്റെ പരിപാടിയില്‍ ഗോകുല്‍ ആലപിച്ചത്. അന്ന് ആ പരിപാടിയില്‍ അതിഥിയായെത്തിയിരുന്ന ജയസൂര്യ ഗോകുലിന്റെ അസാമാന്യ കഴിവ് കണ്ട് തന്റെ സിനിമയില്‍ ഗോകുലിനെ കൊണ്ട് പാടിക്കുമെന്ന് വാക്കു നല്‍കിയിരുന്നു.